കാബിനറ്റ്​ സെക്രട്ടറി ജനറലിനെ  യു.എ.ഇ അംബാസഡർ സന്ദർശിച്ചു

മനാ മ: കാബിനറ്റ്​ സെക്രട്ടറി ജനറൽ ഡോ.യാസർ ബിൻ ഇൗസ ആൽ നാസറിനെ ബഹ്​റൈനിലെ യു.എ.ഇ അംബാസഡർ അബ്​ദുൽ റെദ അബ്​ദുല്ല അൽ കൗറി സന്ദർശിച്ചു. രണ്ട്​ രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരമായും അതീവ ശക്തവുമായ പരസ്​പര ബന്​ധത്തെയും അതി​​​െൻറ ഫലമായുളള സുസ്ഥിര വളർച്ചയെ കുറിച്ചും ഇരുവരും അവലോകനം നടത്തി. ബഹ്​റൈ​​​െൻറയും യു.എ.ഇയുടെയും ദൃഡ ബന്​ധം ശക്തമായി മുന്നോട്ട്​ പോകുന്നതിൽ അംബാസഡർ അബ്​ദുൽ റെദ അബ്​ദുല്ല അൽ കൗറി വഹിക്കുന്ന മുഖ്യപങ്കിനെ കുറിച്ച്​ കാബിനറ്റ്​ സെക്രട്ടറി ജനറൽ ചർച്ചയിൽ എടുത്തുപറയുകയും ചെയ്​തു. രണ്ട്​ രാജ്യങ്ങളുടെ ബന്​ധം മികച്ച രീതിയിൽ മുന്നോട്ട്​ പോകുന്നതിൽ ബഹ്​റൈ​​​െൻറ ഭരണാധികാരികൾ വഹിക്കുന്ന പങ്കിനെ അംബാസഡർ അബ്​ദുൽ റെദ അബ്​ദുല്ല ചൂണ്ടിക്കാട്ടുകയും നേതാക്കളെ അനുമോദിക്കുകയും ചെയ്​തു.
 

Tags:    
News Summary - cabinet secretary visit bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.