പ്രഫ. ഖാദർ മൊയ്തീൻ, സുബൈർ ഹുദവി
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സി.എച്ച് അനുസ്മരണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സി.എച്ച് സ്മാരക വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും അഹ്ലൻ റമദാൻ പ്രഭാഷണവും മാർച്ച് 17ന് മനാമയിൽ നടക്കും.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് ബിഹാറിലെ കിഷൻഗഞ്ച് പോലെയുള്ള വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന സ്ഥലങ്ങളിൽ വിദ്യാഭ്യാസ വിപ്ലവത്തിന് വിത്തുപാകിയ സുബൈർ ഹുദവിക്ക് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്തീൻ അവാർഡ് സമർപ്പിക്കും. മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ. സുബൈർ പങ്കെടുക്കും. ശനിയാഴ്ച രാത്രി നടക്കുന്ന യോഗത്തിൽ സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നൽകുമെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.