'ബുദ്ധ; ദി ഡിവൈൻ' തിരുവനന്തപുരത്തേക്ക്

മനാമ: ബഹ്‌റൈൻ കേരളീയസമാജത്തിൽ ഇന്തോ-ബഹ്‌റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറിയ നൃത്തനാടകം 'ബുദ്ധ; ദി ഡിവൈൻ' കേരളത്തിലും അവതരിപ്പിക്കുന്നു. ആഗസ്റ്റ് 14ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഈ നൃത്തനാടകം അവതരിപ്പിക്കുന്നത്. വിദ്യാശ്രീ ഒരുക്കിയ 'ബുദ്ധ; ദി ഡിവൈൻ' പ്രവാസലോകത്തെ പ്രേക്ഷകരുടെ അഭിനന്ദങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

ബഹ്‌റൈനിലെ നൃത്താധ്യാപികയും എഴുത്തുകാരിയും സംവിധായികയും കൊറിയോഗ്രാഫറുമാണ് വിദ്യാശ്രീ. കപിലവസ്തുവിലെ ശുദ്ധോധന രാജാവിന്റെയും മായാദേവിയുടെയും മകനായ സിദ്ധാർഥന്റെ ജീവിതരേഖയാണ് നൃത്തനാടകത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സിദ്ധാർഥനായി റിങ്കു ജോസും യശോദരയായി വിദ്യാശ്രീയും അരങ്ങിലെത്തുന്നു. എ.ആർ. റഹ്മാെന്‍റ ഓർക്കസ്ട്ര ടീമംഗവും ചലച്ചിത്ര പിന്നണിഗായകനുമായ പാലക്കാട് ശ്രീറാമിെന്‍റ സംഗീതമാണ് ബുദ്ധയുടെ മറ്റൊരു വിസ്മയം.  

Tags:    
News Summary - 'Buddha; The Divine' to Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.