ബഹ്​റൈൻ ബ്രോഡ്​ബാൻറ്​ നിരക്ക്​ കുറഞ്ഞ രാജ്യം

മനാമ: ജി.സി.സിയിൽ കുറഞ്ഞ ബ്രോഡ്​ബാൻറ്  ഇൻറ​ർനെറ്റ്​ നിരക്കുള്ള മൂന്നാമത്തെ രാജ്യം ബഹ്​റൈൻ ആണെന്ന്​ വിലയിരുത്തൽ. ‘ബി.ഡി.ആർ.സി കോണ്ടിന​െൻറലും’ ‘കേബിൾ ഡോട്​ കോ ഡോട്​ യു.കെ’ യുമാണ്​ ആണ്​ ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്​. ബ്രോഡ്​ബാൻറ്​ ​പ​ാക്കേജുള്ള 3351 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ്​ കണക്കെടുപ്പ്​ നടത്തിയത്​. ഇതനുസരിച്ച്​ ബഹ്​റൈനിലെ ശരാശരി ബ്രോഡ്​ബാൻറ്​ പാക്കേജ്​ നിരക്ക്​ 39 ദിനാർ ആണ്. മാസം ശരാശരി 55.3 ഡോളർ മാത്രമാണ്​ കുവൈത്തിലെ ശരാശരി ചെലവ്​. കുവൈത്താണ്​ ജി.സി.സിയിൽ ഇൻറർനെറ്റ്​ നിരക്ക്​ ഏറ്റവും കുറഞ്ഞ രാജ്യവും. സൗദിക്കാണ്​ രണ്ടാം സ്​ഥാനം. ഇവിടെ ശരാശരി പ്രതിമാസ പാക്കേജ്​ നിരക്ക്​ 84.03 ഡോളർ ആണ്.

ഏറ്റവും ഉയർന്ന നിരക്ക്​ യു.എ.ഇയിലാണ്.അവിടെ 155.17 ഡോളർ ആണ്​ നിരക്ക്​.  ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ബ്രോഡ്​ബാൻറ്​ സേവനം നൽകുന്നത്​ ഇറാൻ ആണ്​. അവിടെ, പ്രതിമാസം ശരാശരി 5.37 ഡോളർ ആണ്​ നിരക്ക്​. ബുർകിന ഫാസോയിലാണ്​ ഏറ്റവുമധികം ചെലവ്​. അവിടുത്തെ നിരക്ക്​ 954.54 ഡോളർ ആണ്​. ഏറ്റവും ചെലവുകുറഞ്ഞ ആദ്യ 10 രാജ്യങ്ങളുടെ പട്ടികയിൽ ആറെണ്ണം മുൻ സോവിയറ്റ്​ രാഷ്​ട്രങ്ങളാണ്​. റഷ്യൻ ഫെഡറേഷനും ഇതിൽ പെടും. പടിഞ്ഞാറൻ യൂറോപ്പിൽ ബ്രോഡ്​ബാൻറ്​ ചെലവ്​ കുറഞ്ഞ രാജ്യം ഇറ്റലിയാണ്​. തൊട്ടടുത്ത്​ ജർമനി, ഡെൻമാർക്ക്​, ഫ്രാൻസ്​ എന്നീ രാജ്യങ്ങളാണുള്ളത്​. 

Tags:    
News Summary - brodband rate-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.