ബ്രേവ് ഇൻറർനാഷണൽ കോംബാറ്റ് വാരം നവംബർ 11 മുതൽ

മനാമ: ബ്രേവ് ഇൻറർനാഷണൽ കോംബാറ്റ് വാരം നവംബർ 11 മുതൽ ബഹ്​റൈനിൽ നടക്കും. ഏഷ്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മത്സരമാണ് ബഹ്​റൈനിൽ നടക്കാനിരിക്കുന്നതെന്ന്​ സംഘാടകർ പറഞ്ഞു. ശൈഖ്​ ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നവംബർ 11 മുതൽ 18 വരെയാണ് മത്സരങ്ങൾ നടക്കുക.

നൂറിൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ മത്​സരങ്ങളിൽ സംബന്​ധിക്കാൻ ബഹ്​റൈനിൽ എത്തിച്ചേരും. നവംബർ 16ന് ഖലീഫ സ്പോർട്​സ്​ സിറ്റിയിലാണ് ബ്രേവ് 18 നടക്കുന്നത്. മൂന്ന് ലോക ചാമ്പ്യൻഷിപ്പുകളാണ് ഈ മത്സരങ്ങളിൽ നിശ്ചയിക്കാനിരിക്കുന്നത്. ബ്രസീൽ, ഫലസ്​തീൻ, റഷ്യ, സ്വീഡൻ, ഫിലിപ്പീൻസ്, അയർലണ്ട്, ഇംഗ്ലണ്ട്, നെതർലൻഡ്‌സ്‌, ഈജിപ്ത്, അമേരിക്ക, ബഹ്‌റൈൻ മുതലായ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കും.

Tags:    
News Summary - brave inter national combatt-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.