മനാമ: ബ്രേവ് കോംപാക്ട് ഫെഡറേഷൻ സംഘടിപ്പിക്കുന്ന വേൾഡ് മിക്സഡ് മാർഷ്യൽ ആർട്ട് ചാമ്പ്യൻഷിപ് ഡിസംബർ 13ന് ബഹ്റൈനിൽ നടക്കും. 2016ൽ ബഹ്റൈനിൽ തുടക്കമിട്ട കായികമാമാങ്കം ലോകത്തിലെ നിരവധി രാജ്യങ്ങളിൽ ടൂർണമെന്റ് നടത്തിക്കഴിഞ്ഞു. ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലാണ് ബ്രേവ് കോംപാക്ട് ഫെഡറേഷൻ സ്ഥാപിച്ചത്.
ബഹ്റൈനിൽ നടക്കാൻ പോകുന്ന ഇത്തവണത്തെ ചാമ്പ്യൻഷിപ്പിൽ 34 രാജ്യങ്ങളാണ് മത്സരിക്കാനെത്തുന്നത്. ഇസ ടൗണിലെ ഖലീഫ സ്പോർട്സ് സിറ്റിയിൽ നടക്കുന്ന മത്സരം വീക്ഷിക്കാൻ ലോകത്തെമ്പാടുമുള്ള ആയോധന കലാ ആരാധകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാറ്റിനം ലിസ്റ്റിൽ ഇപ്പോൾ ടിക്കറ്റുകൾ ലഭ്യമായി തുടങ്ങിയതായി സംഘാടകർ അറിയിച്ചു. നേരത്തേയുള്ള ബുക്കിങ്ങുകൾക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്.
കഴിഞ്ഞമാസം ചൈനയിലെ ഷെങ്ചോവിൽ നടന്ന ബ്രേവ് സി.എഫ് 84-ൽ ബ്രേവ് കോംപാക്ട് ഫെഡറേഷൻ വിജയം നേടിയിരുന്നു. ഏഷ്യൻ ആധിപത്യത്തിനായുള്ള പോരാട്ടത്തിൽ ബ്രേവ് സി.എഫ് പോരാളികൾ വെ.എഫ്.യു ഫൈറ്റേഴ്സിനെതിരെ 5-1നാണ് വിജയം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.