ജയചന്ദ്രന്‍െറ നോവല്‍ സക്കറിയ പ്രകാശനം ചെയ്തു

മനാമ: രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ജനസേവകരാകേണ്ടതിന് പകരം ജനങ്ങളുടെ മേല്‍ അമിതാധികാരം പ്രയോഗിക്കുന്നതാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ പറഞ്ഞു. ബഹ്റൈന്‍ പ്രവാസിയായ ജയചന്ദ്രന്‍െറ നോവല്‍ ‘മെയ്ന്‍കാംഫി’ന്‍െറ  ഗള്‍ഫ്തല പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സക്കറിയ.കെ.സി.എ ഹാളില്‍ നടന്ന ചടങ്ങില്‍ നോവലിന്‍െറ കോപ്പി സുധീശ് രാഘവന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. 
കേരളത്തെ ഓര്‍ത്തെഴുതുന്ന ഗൃഹാതുരതയില്‍ നിന്ന് പ്രവാസ രചനയെ മോചിപ്പിച്ചത് കൊച്ചുബാവയും ബെന്യാമിനുമാണെന്നും അദ്ദേഹം പറഞ്ഞു. അതിലെ ഏറ്റവും പുതിയ കണ്ണിയായി ജയചന്ദ്രനും ചേരുകയാണ്. എഴുത്ത് എന്നും നന്മകള്‍ മാത്രം തന്ന ഒരുകാര്യമല്ല. വലിയ നാശങ്ങള്‍ വിതക്കാനും അതിനാകും. ഫാഷിസ്റ്റ് ശക്തികള്‍ സാഹിത്യത്തെയും ചരിത്രത്തെയും ഉപയോഗിക്കുന്നത് അങ്ങനെയാണ്. ചരിത്രം ആവര്‍ത്തിക്കുന്നത് കോമഡിയായി മാത്രമല്ല. പലപ്പോഴും അത് ദുരന്തമായി മാറാറുണ്ട്.ഇന്ത്യന്‍ മണ്ണില്‍ അത്തരമൊരു ആവര്‍ത്തനം ജനാധിപത്യത്തിന്‍െറ തകര്‍ച്ചയിലൂടെ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനില്‍ വേങ്കോട് നോവല്‍ പരിചയപ്പെടുത്തി. കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ഇ.എ.സലിം,കെ.ജനാര്‍ദനന്‍, ‘സ്പാക്’ ചെയര്‍മാന്‍ പി.ഉണ്ണികൃഷ്ണന്‍, ഇ.വി.രാജീവന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സുധീശ് രാഘവന്‍ അധ്യക്ഷനായിരുന്നു. എന്‍.പി.ബഷീര്‍ സ്വാഗതവും ഷബിനി വാസുദേവ് നന്ദിയും പറഞ്ഞു.പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ബി ശ്രീനിവാസനൊപ്പം പ്രവര്‍ത്തിച്ച രാകേഷിന്‍െറ നേതൃത്വത്തിലുള്ള സംഘഗാന ആലാപനത്തോടെയാണ് പരിപാടി തുടങ്ങിയത്.ടെല്‍മ, രേഖ രാകേഷ്, ലിനറ്റ്, രമ്യ ഹരി, ശ്രീഷ്മ, മാത്യു ജോസ്, ബിജു എം.സതീഷ്, ജഗന്‍, പവിത്രന്‍, രാജഗോപാല്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ശശി (ഹാര്‍മോണിയം), റെജി (തബല) എന്നിവരും അണിചേര്‍ന്നു. 

Tags:    
News Summary - book-release-sakkariya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.