‘പ്രൊട്ടക്ട് എ ഫാമിലി’ പോസ്റ്റർ പ്രകാശന ചടങ്ങിൽനിന്ന്
മനാമ: ബി.എം.സി പുതിയ ഒരു ജീവകാരുണ്യ പദ്ധതിയായ ‘പ്രൊട്ടക്ട് എ ഫാമിലി’യുടെ ഉദ്ഘാടന ജൂലൈ നാലിന് വൈകിട്ട് 7.30 ന് ടൂബ്ലിയിലുള്ള മർമറിസ് ഹാളിൽ വച്ച് നടത്തപ്പെടും. അതോടൊപ്പം ബി.എം.സി ഫ്രണ്ട്ഷിപ്പ് ബാൻക്വറ്റും സംഘടിപ്പിക്കുമെന്ന് ബി.എം.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.
ബി.എം.സി ഫ്രണ്ട്ഷിപ്പ് ബാൻക്വറ്റിൽ, പ്രത്യേക ക്ഷണക്കത്തിലൂടെ പങ്കെടുക്കുന്ന എല്ലാവർക്കും ബി.എം.സിയുടെ ‘പ്രൊട്ടക്ട് എ ഫാമിലി’ - ഗിഫ്റ്റ് വൗച്ചർ നൽകപ്പെടും. ഗിഫ്റ്റ് വൗച്ചർ ഉപയോഗിച്ച്, ബി.എം.സിയുടെ ഫിറ്റ്നസ് ലോഞ്ചിൽ അംഗമായിക്കൊണ്ട്, ബി.എം.സിയുടെ സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയിലെ ഒരു വർഷത്തേക്കുള്ള ഡിജിറ്റൽ ഡിസ്കൗണ്ട് കാർഡ്, ഒരു വർഷത്തേക്കുള്ള 10,000 ദീനാറിന്റെ ലൈഫ് കവർ പ്രൊട്ടക്ഷൻ പ്ലാൻ, ഒരു മാസത്തേക്കുള്ള ഫിറ്റ്നസ് ക്ലാസ് എന്നിവ ലഭ്യമാകും.
ഉദ്ഘാടന പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക കാത്തു സച്ചിൻ ദേവ് ചെയർപേഴ്സണായി 51 -അംഗ സംഘാടകസമിതി നിലവിൽ വന്നു. മനോജ് വടകര വൈസ് ചെയർമാൻ, സുനിൽ ബാബു ജനറൽ കൺവീനർ, ബിജു കൂരോപ്പട ഇവൻറ് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കും. കഴിഞ്ഞദിവസം ബി.എം.സി ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ വച്ച് പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.