ബി.എം.ബി.എഫ് ആഗസ്റ്റ് 15 തൊഴിലാളികളോടൊപ്പം ആഘോഷിക്കും

മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 11ാം മത് ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ് 2025ന്‍റെ ഭാഗമായി ആഗസ്റ്റ് 15ന് തൂബ്ലി അൽ റാഷിദ് തൊഴിൽ മേഖലയിൽ വിവിധ ആഘോഷങ്ങൾ സംഘടിപ്പിക്കും. തൊഴിലാളികൾക്ക് സ്വാതന്ത്ര്യദിനത്തിൽ ഭക്ഷണ പാനീയങ്ങൾക്ക് പുറമെ വിവിധ സമ്മാനങ്ങളും വിതരണംചെയ്യും.

ബി.എം.ബി.എഫ് ആണ് അത്യുഷ്ണ കാലത്ത് ആദ്യമായി തൊഴിലാളികൾക്കിടയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പിന്നിട് ഇതര സംഘടനകൾ ഏറ്റെടുത്തതിൽ ഏറെ അഭിമാനമുണ്ടെന്നും മലയാളി ബിസിനസ് ഫോറം ഭാരവാഹികളും വളന്റിയേഴ്സ് ടീമും വാർത്തകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - BMBF will celebrate August 15 with workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.