കള്ളപ്പണം വെളുപ്പിക്കല്‍: കേസ്​ വിചാരണക്കായി കൈമാറി

മനാമ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പിടികൂടിയ 16 പ്രതികളുടെ കേസ് വിചാരണക്കായി ഒന്നാം ഹൈക്രിമിനല്‍ കോടതിക്ക് കൈമാറിയതായി പബ്ലിക് പ്രൊസിക്യൂട്ടര്‍ അറിയിച്ചു. പ്രതികളില്‍ നിന്നുള്ള തെളിവെടുപ്പും ചോദ്യം ചെയ്യലും പ്രൊസിക്യൂഷന്‍ പൂര്‍ത്തിയാക്കിയതി​​െൻറ അടിസ്ഥാനത്തിലാണ്  കോടതിയിലേക്ക് കേസ് കൈമാറിയത്. ഏഷ്യന്‍ വംശജരായ ചില വ്യക്തികള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് തുടര്‍ച്ചയായി വിവിധ എക്‌സ്‌ചേഞ്ച് കമ്പനികള്‍ വഴി ഇവിടേക്ക് പണമെത്തിക്കുകയും പിന്നീട് മറ്റ്​ രാഷ്​ട്രങ്ങളിലുള്ളവര്‍ക്ക് പണം അയച്ചു കൊടുക്കുകയുമാണ് ചെയ്തിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പകരമായി നിശ്ചിത സംഖ്യ ഇവര്‍ക്ക് കമ്മീഷനായി ലഭിച്ചിരുന്നു. യൂറോപ്യന്‍ രാഷ്​ട്രങ്ങളില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വഴി ലഭിച്ച സംഖ്യയായിരുന്നു ഇതെന്നും തെളിഞ്ഞിരുന്നു. മുഴുവന്‍ പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ട്​. 
Tags:    
News Summary - black money bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.