മനാമ: ബഹ്റൈനിൽനിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റ് 'ബി അവെയർ' മൊബൈൽ ആപ്പിൽ ലഭിക്കുമെന്ന് ഇൻഫർമേഷൻ ആൻറ് ഇ ഗവൺമെൻ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ മുഹമ്മദ് അലി അൽ ഖാഇദ് പറഞ്ഞു. ആപ്പിെൻറ പുതിയ അപ്ഡേഷനിൽ ഇൗ സൗകര്യം ലഭ്യമാകും. ഏറ്റവും ഒടുവിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ആപ്പിൽ ലഭിക്കുക. ഫലം നെഗറ്റീവ് ആയിരിക്കണം, ഒരുമാസത്തിനുള്ളിൽ നടത്തിയ പരിശോധനയായിരിക്കണം എന്നീ നിബന്ധനകളുണ്ട്. യാത്ര ചെയ്യുന്നവർ പരിശോധനാ ഫലം ലഭിച്ചാൽ ഉടൻതന്നെ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ടെസ്റ്റ് നടത്തി 24 മണിക്കൂറിനകമാണ് ഫലം ആപ്പിൽ ലഭ്യമാവുക. ഏറ്റവും പുതിയ ടെസ്റ്റ് സെലക്ട് ചെയ്ത് 'പ്രിൻറ് പി.ഡി.എഫ്' ഒാപ്ഷൻ നൽകി പ്രിൻറ് എടുക്കാവുന്നതാണ്. ഇൗ സർട്ടിഫിക്കറ്റ് ഏത് രാജ്യത്തും കാണിക്കാം. അതേസമയം, എത്തുന്ന രാജ്യത്ത് സ്വീകരിക്കുന്ന സർട്ടിഫിക്കറ്റിെൻറ കാലപരിധി ഉറപ്പ് വരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.