അജ്മാന് : ബാങ്കില്‍ നിന്നാണെന്നു പറഞ്ഞ് സ്വകാര്യ വിവരങ്ങള്‍ ചോർത്തിയുള്ള തട്ടിപ്പി ന് നിരവധി ഇരകൾ. വ്യക്തിഗത വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തതിനാല്‍ താങ്കളുടെ എ.ട ി.എം. കാര്‍ഡ് പ്രവര്‍ത്തനത്തില്‍ തടസ്സം നേരിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം ആളുകളെ വലയിലാക്കുന്നത്. ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സംഭവിക്കുന്ന വീഴ്ചകളില്‍ വലിയ ബാധ്യത വരുമെന്ന ഭയത്താൽ പെട്ടന്നുണ്ടാകുന്ന ചോദ്യത്തില്‍ അശ്രദ്ധയോടെയോ രഹസ്യ വിവരങ്ങളായ പാസ്സ്വേര്‍ഡുകളും പിന് നമ്പരുകളും കൈമാറിയവരാണ് കുടുങ്ങിയവരില്‍ പലരും. ഫോണ്‍ കോളുകളിലൂടെ മാത്രമല്ല വാട് സ് ആപ്പ് വഴിയും തട്ടിപ്പ് സംഘം ഉപഭോക്താക്കളെ വലയില്‍ വീഴ്ത്തുന്നുണ്ട്.
ഇത്തരം നിരവധി തട്ടിപ്പ് സംഘങ്ങളെ അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. ഇത്തരം സംഘങ്ങളെ കരുതിയിരിക്കണമെന്നും രഹസ്യ സ്വഭാവമുള്ള സ്വകാര്യ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുത് എന്ന നിര്‍ദേശം അധികാരികള്‍ നിരവധി തവണ നല്‍കിയിട്ടും പിന്നെയും കുടുങ്ങിയവര്‍ നിരവധിയാണ്. പണം നഷ്ടപ്പെട്ട് പുറത്ത് പറയാന്‍ മടിക്കുന്നവരും നിരവധി ഉണ്ട്. സെന്‍ട്രല്‍ ബാങ്ക് ഓഫ് യു.എ.ഇ എന്ന പ്രൊഫൈല്‍ പേരില്‍ സര്‍ക്കാര്‍ ലോഗോ വരെ അനധികൃതമായി ഉപയോഗിച്ച് വാട്സ് ആപ്പിലൂടെ തട്ടിപ്പിന് ശ്രമിക്കുന്ന സംഘങ്ങള്‍ വരെയുണ്ട്. ആദ്യ നോട്ടത്തില്‍ യാതൊരു വിധ സംശയവും തോന്നാത്ത തരത്തിലാണ് ഇത്തരം സംഘങ്ങള്‍ വിലസുന്നത്. ആളുകള്‍ സ്ഥലത്തില്ലാത്തതോ, വ്യാജ രേഖകള്‍ ഉപയോഗിച്ച് കരസ്ഥമാക്കുന്നതോ ആയ മൊബൈല്‍ നമ്പരുകളാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്.
ഇത്തരം കേസുകളില്‍ കഴിഞ്ഞ തവണയും പിടിക്കപ്പെട്ടത് നിരവധി ഏഷ്യന്‍ വംശജരാണ്. ഫോണിൽ വിളിക്കുന്നവര്‍ ഹിന്ദി ഭാഷയിലാണ് സംസാരിക്കുന്നതെന്ന് അനുഭവസ്ഥര്‍ പറയുന്നു.വാട്സപ്പില്‍ അയക്കുന്ന മെസേജുകള്‍ അറബിയിലും ഇംഗ്ലീഷിലുമാണ്. ബന്ധപ്പെടാനുള്ള നമ്പരുകള്‍ ഇരു ഭാഷകളിലുള്ളവര്‍ക്കും വ്യത്യസ്ത നമ്പരുകളാണ് ലഭിക്കുന്നത്. ഇത്തരം സംഘങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ അന്വേഷണ സംവിധാനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറണമെന്ന നിര്‍ദേശം കാര്യക്ഷമാമാകാത്തതാണ് തട്ടിപ്പ് സംഘത്തിന് അനുഗ്രഹമാകുന്നത്. രഹസ്യ സ്വഭാവമുള്ള അത്തരം ആവശ്യങ്ങള്‍ക്ക് അതാത് ഓഫീസുകളുമായി ബന്ധപ്പെട്ട് നേരിട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ഉപഭോക്താക്കളോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.