മനാമ: ജനിതക രോഗം കണ്ടത്തൊനുള്ള പരിശോധനകള്‍ക്കായി ബഹ്റൈനില്‍ പുതിയ ക്ളിനിക്ക് വന്നു. സല്‍മാനിയയിലെ അല്‍ ജവാര സെന്‍റര്‍ ഫോര്‍ മോളിക്യുളാര്‍ മെഡിസിനിലാണ് ഇത് നിലവില്‍ വന്നത്. ജനിത മാറ്റങ്ങള്‍ കണ്ടത്തൊനുള്ള പരിശോധനകള്‍ ഇവിടെ ലഭ്യമാണ്. സിക്കിള്‍ സെല്‍ അനീമിയ, താലസീമിയ തുടങ്ങിയ ബഹ്റൈനില്‍ സാധാരണ കണ്ടുവരുന്ന ജനിതക രക്ത തകരാറുകളുടെ ചികിത്സയില്‍ ഇത് ഏറെ പ്രയോജനപ്പെടും. ‘ജെനിറ്റിക് സ്ക്രീനിങ്’ കഴിഞ്ഞ മാസം തുടങ്ങിയിട്ടുണ്ട്. ‘പ്രീഇംപ്ളാന്‍േറഷന്‍ ജനിറ്റിക് ഡയഗ്നോസിസ്’ യൂനിറ്റ് അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തുടങ്ങുമെന്ന് ഇവിടുത്തെ മെഡിക്കല്‍ ജെനിറ്റിക്സ് കണ്‍സള്‍ടന്‍റ് ഡോ. മറിയം ഫിദയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഒരു നിശ്ചിത ജനിതകരോഗ സാധ്യതയുള്ളവരാണോ എന്ന് തിരിച്ചറിയാന്‍ സെന്‍ററിലെ പരിശോധനകള്‍ സഹായകമാകും. ചിലപ്പോള്‍ രോഗസാധ്യത ആരും അറിയണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിലാണ് ഈ പരിശോധന ഗുണം ചെയ്യുക. മാതാവും പിതാവും സിക്ക്ള്‍ സെല്‍ ബാധിതരാണെങ്കില്‍ അവര്‍ക്കുണ്ടാകുന്ന കുട്ടിക്കും ഈ അസുഖമുണ്ടാകാം. കാന്‍സര്‍ സാധ്യതാപരിശോധനയും നടത്താനുള്ള സൗകര്യമുണ്ട്. സാമ്പിളുകള്‍ യു.എസിലേക്ക് അയക്കും. ഇതിന്‍െറ ഫലം അറിഞ്ഞ ശേഷം ഡി.എന്‍.എ., പ്രോട്ടീന്‍ വിശകലനങ്ങള്‍ ഇവിടെ നിന്നാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.