ബഹ്​റൈനിൽ 49 പ്രവാസി തൊഴിലാളികൾക്ക്​ കൂടി കോവിഡ്​

മനാമ: ബഹ്​റൈനിൽ 49 പ്രവാസി തൊഴിലാളികൾക്ക്​ കൂടി കോവിഡ്​ -19 സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞ ായറാഴ്​ച മാത്രം 94 പ്രവാസികൾക്കാണ്​ രോഗം കണ്ടെത്തിയത്​. ഇതോടെ രാജ്യത്ത്​ രോഗം സ്​ഥിരീകരിച്ച പ്രവാസികളുടെ എണ്ണം 376 ആയി. പ്രവാസികൾ ഉൾപ്പെടെ 96 പേർക്കാണ്​ ഞായറാഴ്​ച കോവിഡ്​ കണെടസ്​ഥിരീകരിച്ചത്​. നിലവിൽ 572 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. പുതുതായി മൂന്ന്​ പേർ​ സുഖം പ്രാപിച്ചതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 558 ആയി.


പ്രവാസി തൊഴിലാളികളുടെ താമസ സ്​ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ സംഘം പരിശോധന നടത്തിയിരുന്നു. ഇതിലാണ്​ കുടുതൽ പേർക്ക്​ രോഗം സ്​ഥിരീകരിച്ചത്​. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​. രോഗം സ്​ഥിരീകരിച്ചവർ താമസ സ്​ഥലം വിട്ടുപോയിട്ടില്ലെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - bahrian covid update-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.