ബഹ്റൈൻ പ്രതിഭ മനാമ മേഖല സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം ‘ദിശ 2025’ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനെത്തിയ ഗായിക രശ്മി സതീഷിനെ സംഘാടകർ സ്വീകരിക്കുന്നു
മനാമ: ബഹ്റൈൻ പ്രതിഭ മനാമ മേഖല സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം ‘ദിശ 2025’ ഗ്രാൻഡ് ഫിനാലെ ഇന്ന് വൈകുന്നേരം നാലു മണി മുതൽ അദ്ലിയയിൽ ഉള്ള ബാൻ സാങ് തായ് റസ്റ്റാറന്റ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗായിക രശ്മി സതീഷ് നയിക്കുന്ന സംഗീത നിശയും സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടുകളും മെന്റലിസ്റ്റ് അശ്വത് സജിത്ത് അവതരിപ്പിക്കുന്ന മെന്റലിസം, മറ്റു കലാപരിപാടികളും ‘ദിശ 2025’ ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി അരങ്ങേറുമെന്ന് സംഘാടക സമിതി ചെയർമാൻ എൻ.കെ. വീരമണി, കൺവീനർ മനോജ് പോൾ, പ്രതിഭ മനാമ മേഖല സെക്രട്ടറി നിരൻ സുബ്രഹ്മണ്യൻ, ആക്ടിങ് പ്രസിഡന്റ് റാഫി കല്ലിങ്കൽ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.