കാർ വിൻഡോ ടിന്‍റിങ് തട്ടിപ്പു സംഘം വ്യാപകം; മുന്നറിയിപ്പുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

മനാമ: സമൂഹമാധ്യമങ്ങളിൽ കാർ വിൻഡോ ടിന്‍റിങ് സേവനങ്ങൾ നൽകുന്ന വ്യാജ അക്കൗണ്ടുകൾ വ്യാപകമാകുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ അഴിമതി, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.

കുറഞ്ഞ നിരക്കിലും വേഗത്തിലും സേവനം നൽകുമെന്ന് അവകാശപ്പെടുന്ന ഈ പേജുകളുടെ യഥാർത്ഥ ലക്ഷ്യം ആളുകളെ കബളിപ്പിച്ച് പണം തട്ടുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

വ്യാജ പരസ്യങ്ങൾ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പുകൾ നടത്തുന്നത്. അതിനാൽ ഇത്തരം വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതെ, പണം കൈമാറുന്നതിനു മുൻപ് സ്ഥാപനത്തിന് വാണിജ്യ രജിസ്ട്രേഷൻ ഉണ്ടോ എന്നും ശരിയായ വിലാസം ഉണ്ടോ എന്നും ഉറപ്പുവരുത്തണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരായ ആദ്യത്തെ പ്രതിരോധം സമൂഹത്തിൻ്റെ ജാഗ്രതയാണെന്നും, ഇത്തരം തട്ടിപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുന്നത് തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags:    
News Summary - Bahrain's Ministry of Interior issues warning against widespread car window tinting scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.