Posted On
date_range Updated On
date_range ഗഗൻയാൻ പ്രഖ്യാപനം; ബഹ്റൈന്‍ മലയാളികൾക്കും അഭിമാനം
മനാമ: ഗഗൻയാൻ സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ നയിക്കുമെന്ന പ്രഖ്യാപനത്തിൽ ബഹ്റൈന്‍ മലയാളികൾക്കും അഭിമാനം. പ്രശാന്തിന്റെ പിതാവ് വി.ബി. നായർ ബഹ്റൈനിലെ വൈദ്യുതി വകുപ്പിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്നു. മുൻ ബഹ്റൈൻ പ്രവാസിയുടെ മകൻ എന്ന നിലക്ക് ബഹ്റൈനിലെ ഓരോ പ്രവാസി മലയാളിക്കും അഭിമാനമുണ്ടാക്കുന്ന കാര്യമാണിത്. ഗഗൻയാൻ പദ്ധതിയുടെ ചുക്കാൻപിടിക്കുന്ന ഐ.എസ്.ആർ.ഒ ചെയർമാൻ സോമനാഥനും മലയാളിയാണെന്നത് മലയാളികൾക്ക് മറ്റൊരു അഭിമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.