ബഹ്റൈൻ ഫുഡ് ലവേഴ്സ് സ്റ്റാൾ
മനാമ: ബി.കെ.എസ് ഓണാഘോഷം ശ്രാവണം 2024 മഹാരുചി മേളയിൽ രണ്ടാം തവണയും ഏറ്റവും ആകർഷകമായ സ്റ്റാളിനുള്ള സമ്മാനം ബഹ്റൈൻ ഫുഡ് ലവേഴ്സ് (ബി.എഫ്.എൽ) കൂട്ടായ്മക്ക്. പായസ മത്സരത്തിൽ രണ്ടാം സ്ഥാനവും ബഹ്റൈൻ ഫുഡ് ലവേഴ്സ് കരസ്ഥമാക്കി.
നിരവധി സംഘടനകളുടെ 27 സ്റ്റാളുകളാണ് മഹാരുചിമേളയിൽ പങ്കെടുത്തത്. ഇതിൽനിന്ന് ഏറ്റവും ആകർഷകമായ സ്റ്റാളായി ബഹ്റൈൻ ഫുഡ് ലവേഴ്സിനെ തെരഞ്ഞെടുത്തു. കേരളത്തിലെ അറിയപ്പെടുന്ന താരമായ രാജ്കലേഷ് ആണ് മികച്ച സ്റ്റാളിനെ തെരഞ്ഞെടുത്തത്. ശ്രാവണം 2024 ഇതോടനുബന്ധിച്ച് നടത്തപ്പെട്ട പായസ മത്സരത്തിൽ ബഹ്റൈൻ ഫുഡ് ലവേഴ്സിനെ(ബി.എഫ്.എൽ) പ്രതിനിധീകരിച്ച് "രമണി അനിൽ മാരാർ” രണ്ടാം സമ്മാനവും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.