ഓണാഘോഷം നടത്തി

മനാമ: ബഹ്റൈൻ വാട്സ്ആപ് മലയാളീസ് പ്രവാസി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. നൗഷാദ് കാസിം, യൂസുഫ്, റിജാസ് മലപ്പുറം തുടങ്ങിയവർ സംസാരിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മറ്റു പ്രവാസി പ്രമുഖരും പങ്കെടുത്തു.

പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ഗീത സേതുമാധവൻ ദീപം തെളിയിച്ചു. ഓണസദ്യ, ഡാൻസ്, ഗാനം തിരുവാതിര, കപ്പ്ൾ ഡാൻസ്, കരോക്കെ ഗാനമേള തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് മെമന്‍റോ സമ്മാനിച്ചു. ചീഫ് അഡ്മിൻ നൗഷാദ് നന്ദി പറഞ്ഞു.

Tags:    
News Summary - Bahrain WhatsApp Malayalis expatriate community organized Onam celebrations.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.