മനാമ: ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിനെയും തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതിനെയും ബഹ്റൈൻ സ്വാഗതംചെയ്തു.
വിനാശകരമായ മാനുഷിക സാഹചര്യം ലഘൂകരിക്കുന്നതിനും 15 മാസത്തിലധികം നീണ്ടുനിന്ന വിനാശകരമായ യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള നിർണായക നടപടിയാണിത്. ഗസ്സയിൽനിന്ന് ഇസ്രായേൽ സേനയെ പിൻവലിക്കൽ, സിവിലിയൻ ജനതയുടെ സംരക്ഷണം, ദുരിതാശ്വാസം, ഭക്ഷണം, വൈദ്യശാസ്ത്രം, ഇന്ധനം എന്നിവക്കുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെ കരാറിലെ വ്യവസ്ഥകൾ നടപ്പാക്കാനുള്ള എല്ലാ കക്ഷികളുടെയും പ്രതിബദ്ധതയുടെ പ്രാധാന്യം വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി തടസ്സങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ സഹായം ലഭ്യമാക്കണം.
വെടിനിര്‍ത്തല്‍ കരാറിനായുള്ള ഈജിപ്ത്, ഖത്തർ, യു.എസ് എന്നീ രാജ്യങ്ങൾ നടത്തിയ അശ്രാന്തമായ നയതന്ത്ര മധ്യസ്ഥ ശ്രമങ്ങൾക്ക് ബഹ്റൈന്റെ അഭിനന്ദനം മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.