മാർച്ച്​ 15 ലെ വാക്കത്തോൺ: പ്രവാസ ജനത ആവേശത്തോടെ

മനാമ: ആരോഗ്യമുള്ള സമൂഹത്തിന്​ ഒരുമിച്ച്​ നടക്കാം എന്ന സന്ദേശവുമായി ‘ഗൾഫ്​ മാധ്യമം’ മാർച്ച്​ 15ന്​ അറാദ്​ പാർക്കിൽ വൈകുന്നേരം സംഘടിപ്പിക്കുന്ന വാക്കത്തോണിൽ പ​െങ്കടുക്കാൻ രജിസ്​ട്രേഷൻ തുടരുന്നു. ‘ഗൾഫ്​ മാധ്യമം’ബഹ്​റൈൻ എഡിഷ​​​​​​െൻറ 20 ാം വാർഷികത്തി​​​​​​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ്​ കേരള’യുടെ പ്രചാരണാർഥത്തി​​​​​​െൻറയും ഭാഗമായാണ്​ വാക്ക​േത്താൺ സംഘടിപ്പിക്കുന്നത്​.

മലയാളി സമൂഹത്തി​​​​​​െൻറ ഒരുമിച്ചുള്ള സൗഹൃദ നടത്തത്തി​​​​​​െൻറ ഭാഗമാകാൻ വിവിധ മലയാളി സംഘടനകളും ആവേശത്തോടെ മുന്നോട്ട്​ വന്നിട്ടുണ്ട്​. നിരവധി വായനക്കാരും ഇതിനകം രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. അന്നേദിവസം വൈകുന്നേരം മൂന്ന്​ മുതൽ വാക്കത്തോണി​​​​​​െൻറ ഭാഗമായ മെഡിക്കൽ പരിശോധനയോടെ പരിപാടികൾക്ക്​ തുടക്കമാകും. നാലുമുതൽ വാക്കത്തോൺ ആരംഭിക്കും. സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന്​ മലയാളികൾ പ​െങ്കടുക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

Tags:    
News Summary - Bahrain Walkathon 2019 -bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.