ബഹ്റൈന്‍, യു.എസ് തന്ത്രപ്രധാന ചര്‍ച്ചക്ക് തുടക്കമായി

മനാമ: ബഹ്റൈന്‍, യു.എസ് തന്ത്രപ്രധാന ചര്‍ച്ചക്ക് തുടക്കമായി. ഓണ്‍ലൈനില്‍ നടന്ന ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു. യു.എസ് സ്​റ്റേറ്റ്​ സെക്രട്ടറി മൈക് പോംപിയോയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ സംഘവും ചര്‍ച്ചാ യോഗത്തില്‍ സന്നിഹിതരായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന് ഇത്തരം ചര്‍ച്ചകള്‍ ഗുണകരമാകുമെന്ന് വിലയിരുത്തി. അടുത്ത അഞ്ച് വര്‍ഷത്തെ യു.എസ്, ബഹ്റൈന്‍ ബന്ധത്തെക്കുറിച്ചും സഹകരണം വിപുലമാക്കുന്നതി​െൻറ സാധ്യതകളെക്കുറിച്ചും ചര്‍ച്ച നടന്നു. 2020ല്‍ ആരോഗ്യ, സാമൂഹിക, സാമ്പത്തിക മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത വെല്ലുവിളികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധി തരണം ചെയ്​ത്​ അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ മുന്നേറാന്‍ കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

വരും കാലങ്ങളില്‍ വിവിധ മേഖലകളിബഹ്റൈന്‍, യു.എസ് തന്ത്രപ്രധാന ചര്‍ച്ചക്ക് തുടക്കമായിലുള്ള അന്താരാഷ്​ട്ര സഹകരണം കൂടുതല്‍ പ്രാധാന്യമുള്ളതാണ്. മധ്യപൗരസ്ത്യ ദേശത്തെ മാറ്റത്തിലേക്ക് നയിച്ച മുഖ്യകരാറാണ് ബഹ്റൈന്‍, യു.എ.ഇ, ഇസ്രായേല്‍ കരാറെന്ന് ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു. മേഖലയില്‍ സമാധാനവും ശാന്തിയും സാധ്യമാക്കാന്‍ ഇത് കാരണമാകുമെന്നാണ് പ്രതീക്ഷ. സുരക്ഷാ, സാമ്പത്തിക മേഖലകളില്‍ മുന്നേറ്റം കൈവരിക്കാനും മേഖലയില്‍ സമാധാനം സംസ്ഥാപിക്കാനും യു.എസുമായുളള ബന്ധത്തിലൂടെ സാധ്യമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.