അമ്മമാർക്ക്​ വീട്ടിലിരുന്ന്​ ജോലി ചെയ്യാം; ഉത്തരവിറക്കി ഹമദ്​ രാജാവ്​

മനാമ: സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന അമ്മമാർക്ക്​ വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ അവസരമൊരുക്കണമെന്ന്​ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ നിർദേശിച്ചു. മാതൃദിനത്തോടനുബന്ധിച്ചാണ്​ ഹമദ്​ രാജാവ്​ ഇൗ പ്രഖ്യാപനം നടത്തിയത് ​. മന്ത്രാലയങ്ങളിലും സർക്കാർ സ്​ഥാപനങ്ങളിലും ജോലി ചെയ്യുന്ന അമ്മമാർക്ക്​ ഇതിന്‍റെ പ്രയോജനം ലഭിക്കും.

രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ കുടുംബത്തിലെ ആവശ്യങ്ങൾ പരിഗണിച്ചാണ്​ അമ്മമാർക്ക്​ ഇൗ സൗകര്യമൊരുക്കുന്നത്​. കോവിഡ്​ 19​​െൻറ പശ്​ചാത്തലത്തിൽ സ്​കൂളുകളും കിൻറർഗാർട്ടനുകളും അടച്ചതിനാൽ വീട്ടിലിരിക്കുന്ന കുട്ടികളെ നോക്കാൻ ഇനി അമ്മമാർക്ക്​ സമയം ലഭിക്കും.

ജോലിക്കാരായ അമ്മമാരുടെ ജോലി ക്രമീകരിക്കുന്നതിന്​ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണം.

Full View
Tags:    
News Summary - bahrain updates -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.