വേഗത പരിധി 20 ശതമാനം കടക്കുന്നവരിൽനിന്ന്​ മാത്രം  പിഴ ഇൗടാക്കാൻ നിർദേശം

മനാമ: വാഹനമോടിക്കുേമ്പാഴുള്ള വേഗത അനുവദനീയ തോതി​െൻറ 20ശതമാനത്തിലധികമാകുേമ്പാൾ മാത്രം പിഴ ചുമത്തണമെന്ന നിർദേശം ഒരു സംഘം അംഗങ്ങൾ ശൂറ കൗൺസിലിൽ സമർപ്പിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഖമീസ് അൽ റുമൈഹി, ജമീല സൽമാൻ, ഖാലിദ് അൽ മസ്കതി, അഹ്മദ് ബഹ്സാദ്, ഹാല റംസി എന്നിവരാണ് നിർദേശം സമർപ്പിച്ചത്. കൗൺസിലി​െൻറ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി മുമ്പാകെയാണ് ഇത് പഠനത്തിനും പുനപരിശോധനക്കുമായി നൽകിയത്. 2014ലെ 23ാമത് ഗതാഗത നിയമത്തിൽ ചില ഭേദഗതികൾ നിർദേശിക്കുന്ന നിർദേശമാണിത്. 
  അനുവദിച്ച വേഗതയുടെ 10ശതമാനത്തിലധികം വേഗത്തിൽ പോകുന്നവരിൽ നിന്നാണ് പിഴ ഇൗടാക്കുന്നതെന്ന് നേരത്തെ ഗതാഗത വിഭാഗം ജനറൽ ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.

News Summary - bahrain traffic rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.