മനാമ: യു.എൻ ജനറൽ അസംബ്ലി യോഗത്തിന് ബഹ്റൈൻ ആതിഥ്യം വഹിക്കും. മാർച്ച് ആറ്, ഏഴ് തീയതികളിലാണ് യോഗം. യു.എൻ സെൻട്രൽ കമ്മിറ്റി തലവന്മാർ പങ്കെടുക്കുന്ന യോഗം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ക്ഷണപ്രകാരമാണ് നടക്കുക.
മുൻ യു.എൻ തലവന്മാർ അംഗങ്ങളായ സഭയാണിത്. ഡോ. ഹാങ് സോങ് സോവിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം നിലവിലെ കമ്മിറ്റി ചെയർപേഴ്സൻ ബഹ്റൈനിൽ നിന്നുള്ള ശൈഖ ഹയ ബിൻത് റാഷിദ് ആൽ ഖലീഫ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സൈബർ സുരക്ഷ, ഇലക്ട്രിക് കുറ്റകൃത്യങ്ങൾ തടയൽ എന്നീ മേഖലകളിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങളും ചർച്ചയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.