കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ നടന്ന സുപ്രീം കൗൺസിൽ ഫോർ ദ ഡെവലപ്മെന്റ് ഓഫ് എജുക്കേഷൻ ആൻഡ് ട്രെയിനിങ്ങിന്റെ യോഗത്തിൽനിന്ന്
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ‘സുപ്രീം കൗൺസിൽ ഫോർ ദ ഡെവലപ്മെന്റ് ഓഫ് എജുക്കേഷൻ ആൻഡ് ട്രെയിനിങ്ങിന്റെ’ 56ാമത് യോഗം ചേർന്നു. ബഹ്റൈൻ പോളിടെക്നിക്കിന്റെ പുരോഗതിയും പൊതുവിദ്യാലയങ്ങളിലെ വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുന്നതിൽ കൈവരിച്ച നേട്ടങ്ങളും യോഗം വിലയിരുത്തി. ദേശീയ മുൻഗണനകൾക്കനുസൃതമായി അക്കാദമിക് പ്രോഗ്രാമുകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിവിധ വിഷയങ്ങൾ കൗൺസിൽ അംഗങ്ങൾ ചർച്ച ചെയ്തു.
വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തൽ 'നാഷനൽ സ്ട്രാറ്റജി ഫോർ എജുക്കേഷൻ ആൻഡ് ട്രെയിനിങ്' (വിദ്യാഭ്യാസ പരിശീലനത്തിനായുള്ള ദേശീയ തന്ത്രം) നടപ്പിലാക്കുന്നതിലെ ഏറ്റവും പുതിയ വിവരങ്ങൾ യോഗം അവലോകനം ചെയ്തു. ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ബഹ്റൈന്റെ സുസ്ഥിര വികസനത്തെ പിന്തുണക്കുന്നതിനുമായി വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും ഗുണനിലവാരം ഉയർത്തുന്നതിനുള്ള പ്രതിബദ്ധത കൗൺസിൽ ആവർത്തിച്ചു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ നവീകരണവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.