മനാമ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുമായി ബഹ്റൈൻ. ദക്ഷിണ സുഡാൻ, കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശ യാത്രക്കാർക്ക് ബഹ്റൈൻ താൽക്കാലിക പ്രവേശന വിലക്കേർപ്പെടുത്തി.
ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഈ വിലക്ക് അടുത്ത 30 ദിവസത്തേക്ക് തുടരുമെന്ന് രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി. വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി മാത്രമായിരിക്കും ഇതിൽ മാറ്റം വരുത്തുക. നിലവിൽ എബോള വൈറസ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നതിലും രോഗവ്യാപനത്തിന്റെ തോതിലും ലോകാരോഗ്യ സംഘടന കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ ജനങ്ങളുടെ പൊതുജനാരോഗ്യം മുൻനിർത്തിയും എബോള പ്രതിരോധ നടപടികളുടെ ഭാഗമായും ബഹ്റൈൻ ഈ സുപ്രധാന തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.