മനാമ: കേരളീയ സമാജം പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം കഴിഞ്ഞ ദിവസം സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്നു. സംസ്ഥാന ചലചിത്ര അവാർഡ് ജേതാവ് വിനായകനും നടി രജിഷ വിജയനും മുഖ്യാതിഥികളായിരുന്നു. പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. സമാജം ജന.സെക്രട്ടറി എൻ.കെ.വീരമണി സ്വാഗതം പറഞ്ഞു.
സിനിമാതാരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷോബി തിലകൻ, കലമാണ്ഡലം ഗീതാനന്ദൻ, ദേവ്ജി ഗ്രൂപ്പ് മാനേജർ വെങ്കിട്ടഅയ്യർ എന്നിവർ സംസാരിച്ചു.
സമാജം ബാലകലോത്സവത്തിെൻറ ഉദ്ഘാടനം രജിഷ വിജയൻ വീണ മീട്ടി നിർവഹിച്ചു. ഭരണസമിതിയുടെ പ്രവർത്തനങ്ങൾ വിനായകൻ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മൂന്നര കോടി ജനത്തിെൻറ അംഗീകാരമായാണ് ചലചിത്ര പുരസ്കാരത്തെ കാണുന്നതെന്നും സാധാരണക്കാരനായി ജീവിക്കാനാണ് എന്നും ഇഷ്ടമെന്നും വിനായകൻ പറഞ്ഞു. പോയവർഷത്തെ ഭരണസമിതിയെ ചടങ്ങിൽ ആദരിച്ചു.
നാടിനേക്കാൾ സ്വാതന്ത്ര്യവും സ്നേഹവും നിലനിൽക്കുന്ന ഇടമായാണ് പ്രവാസലോകത്തെ കാണുന്നതെന്ന് രജിഷ വിജയൻ പറഞ്ഞു. കേരളത്തിൽ പരിപാടികൾക്ക് പോയാൽ ഇത്രയും നിറഞ്ഞ സദസ് കാണാൻ കഴിയില്ലെന്നും സമാജത്തിലെ ജനസാന്നിധ്യം കാണുേമ്പാൾ അതിയായ സന്തോഷമുണ്ടെന്നും ഷോബി തിലകൻ പറഞ്ഞു. ‘ബാഹുബലി’യുടെ മലയാള പതിപ്പിൽ പ്രധാന കഥാപാത്രത്തിന് ശബ്ദം നൽകിയതിനാൽ റീലിസിങ് ദിനത്തിൽ കേരളത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ചതാണ്. ആ അവസരം നഷ്ടപ്പെടുത്തിയാണ് ബഹ്റൈനിൽ നിൽക്കുന്നത്.
ഇത്രയും സ്നേഹമുള്ള ആളുകളെ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഭരതനാട്യ കലാകാരികളായ അനുപമ ലാഹിരി, ജാനകി രംഗരാജൻ, ദക്ഷിണ വൈദ്യനാഥൻ എന്നിവർ അവതരിപ്പിച്ച നൃത്തവും അരങ്ങേറി. ഭരതനാട്യത്തിെല പുതുപരീക്ഷണങ്ങളാണ് നൃത്തവേദിയിൽ പ്രകടമായത്.
നർത്തകിമാർ നാടകീയമായ രീതിയിൽ നൃത്താവസാനം സദസിലേക്ക് ഇറങ്ങിവന്നത് കാണികളിൽ കൗതുകമുണർത്തി. പാഞ്ചാലി, ശൂർപ്പേണക, അഹല്യ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളെ ആസ്വാദകർക്ക് പരിചിതമാം വിധം അവതരിപ്പിക്കാൻ സാധിച്ചു.വിനോദ് നാരായണൻ, നിധി എസ്. മേനോൻ എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.