കുവൈത്ത് അമീറിന് ഹമദ് രാജാവി​െൻറ സന്ദേശം കൈമാറി

മനാമ: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിനുള്ള ബഹ്​റൈൻ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കത്ത് ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ കൈമാറി. കഴിഞ്ഞ ദിവസം കുവൈത്തിൽ എത്തിയ അദ്ദേഹം സീഫ് പാലസിൽ എത്തിയാണ് കുവൈത്ത് അമീറുമായി കൂടിക്കാഴ്​ച നടത്തുകയും ഹമദ് രാജാവി​​​െൻറ അഭിവാദ്യവും കത്തും കൈമാറിയത്.
കുവൈത്ത് അമീറിന് ആയുരാരോഗ്യം നേരുകയും കൂടുതല്‍ നല്ല നിലയില്‍ ജനതയെ നയിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്​തു. കുവൈത്ത് വിമാനത്താവളത്തിലത്തെിയ ഉപപ്രധാനമന്ത്രിയെ കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ ഖാലിദ് അസ്സബാഹ് സ്വീകരിച്ചു. കുവൈത്തിലെ ബഹ്റൈന്‍ നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.

Tags:    
News Summary - Bahrain Prince Ahmed bin easa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.