മനാമ: ജനോപകാരപ്രദമായ പുതിയ വികസന പദ്ധതികൾ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ആവശ്യപ്പെട്ടു. ഇതിനായി രാജ്യത്തിെൻറ അടിസ്ഥാന വികസന പ്രക്രിയ ത്വരിതപ്പെടുത്തണം. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവെ ഇൻറർസെക്ഷനെ ശൈഖ് ഇൗസ ബിൻ സൽമാൻ ഹൈവെയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പാലം നിർമിക്കണമെന്ന് പ്രധാനമന്ത്രി ഉത്തരവിട്ടു.
ജസ്റ ഇൻറർചെയ്ഞ്ച് പദ്ധതി രണ്ടാം ഘട്ടം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കായി മുഹറഖിൽ ചികിത്സ കേന്ദ്രം തുടങ്ങാനായി ടെണ്ടർ വിളിക്കുക, മുഹറഖിലെ പഴയ സൂഖിെൻറ നവീകരണം എന്നീ കാര്യങ്ങൾ നടപ്പാനും അദ്ദേഹം നിർദേശിച്ചു. ഗുദൈബിയ പാലസിൽ പൊതുമരാമത്ത്, മുൻസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫുമായി ചർച്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ വിവിധ വികസന പദ്ധതികൾ മന്ത്രി വിശദീകരിച്ചു. ഒാൾഡ് മുഹറഖ് സൂഖ് നവീകരണ പദ്ധതി പ്രവൃത്തി ആഗസ്റ്റ് ഒന്നിന് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ഇത് അടുത്ത വർഷം ഡിസംബർ വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.