ബഹ്​റൈൻ പോലീസി​െൻറ 100 വർഷം ആഭ്യന്തര മന്ത്രാലയം ആഘോഷിക്കും

മനാമ: ബഹ്​റൈൻ പോലീസി​​െൻറ രൂപവത്​ക്കരണത്തിനുശേഷമുള്ള 100 ാം വാർഷികത്തി​​െൻറ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തി​​െൻറ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികളും കമ്യൂണിറ്റി പരിപാടികളും ഇൗ മാസം ആരംഭിക്കും. പതിറ്റാണ്ടുകളുടെ വിശ്വസ്​തതയും രാജ്യത്തി​​െൻറ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള ത്യാഗമാർന്ന പ്രവർത്തനങ്ങളിലൂടെയും, രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ ഭരണകാലഘട്ടത്തിലൂടെ മുന്നോട്ട്​ പോകുന്ന ബഹ്​റൈൻ പോലീസി​നുള്ള അംഗീകാരം കൂടിയാണ്​ ഇൗ ആഘോഷം. ആഭ്യന്തര മന്ത്രാലയത്തിൽ, ശതാബ്​ദിമുദ്ര അടയാളപ്പെടുത്തിയ പതാക ഉയർത്തിയായിരിക്കും ആഭ്യന്തര മന്ത്രാലയത്തിൽ പരിപാടികൾക്ക്​ തുടക്കമാകുക.


പോലീസി​​െൻറ ചരിത്രവും നവീകരണവും വികസനവും സുരക്ഷാപ്രകടനങ്ങളെല്ലാം ഇൗ ആഘോഷത്തി​​െൻറ ഭാഗമായ പ്രവർത്തനങ്ങളിൽ ഉയർത്തിക്കാട്ടും. 1919ലെ ഭരണാധികാരിയായിരുന്ന ശൈഖ്​ ഇൗസ അലി ആൽ ഖലീഫയുടെ ഉത്തരവിലൂടെയാണ്​ ​ ബഹ്​റൈൻ പോലീസ്​ രൂപംകൊണ്ടത്​. രാജ്യത്തി​​െൻറ സുരക്ഷക്കുവേണ്ടി പോലീസി​​െൻറ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ 1920 ൽ നിയമനിർമ്മാണത്തിലൂടെ പോലീസ് നിയമം അംഗീകരിച്ചു. അതിനുശേഷം രാജ്യത്തി​​െൻറ സുരക്ഷാമേഖലകളിലും സേവനങ്ങളിലും നാഴികക്കല്ലായി ബഹ്​റൈൻ പോലീസ്​ നിലക്കൊള്ളുകയാണ്​. സുരക്ഷിതത്വം നൽകുന്നതിനൊപ്പം വിവിധ സേവനപ്രവർത്തനങ്ങളിലും പോലീസ്​ സേന ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പൗരൻമാരോട്​ കൂടുതൽ ഇടപഴകുകയും ചെയ്യുകയും സമൂഹങ്ങളിൽ ഇറങ്ങിച്ചെന്ന്​ വിശ്വാസംപുലർത്തുകയും ചെയ്യുന്നുണ്ട്​.
സുരക്ഷ,ബോധവത്​ക്കരണം, മികച്ച കുറ്റാന്വേഷണരീതികൾ, വ്യാവസായിക രഹസ്യാന്വേഷണ ശൈലികൾ എന്നിവയും ബഹ്​റൈൻ പോലീസി​​െൻറ പ്രവർത്തനങ്ങളെ വേറിട്ടതാക്കുന്നു.

Tags:    
News Summary - bahrain police-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.