മനാമ: യു.എ.ഇയിലെ അൽ ദാഫ്ര എയർബേസിൽ നടക്കുന്ന വ്യോമാഭ്യാസപ്രകടനത്തിൽ ബഹ്റൈനും പങ്കാളിയായി. യു.എ.ഇ, സൗദി അറേബ്യ, യു.എസ്, ഫ്രാൻസ്, ഇന്ത്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ വ്യോമസേനകളാണ് 'എക്സർസൈസ് ഡെസേർട്ട് ഫ്ലാഗ് -6' എന്ന് പേരിട്ടിരിക്കുന്ന അഭ്യാസത്തിൽ പെങ്കടുക്കുന്നത്. മാർച്ച് മൂന്നിന് തുടങ്ങിയ അഭ്യാസപ്രകടനം 27 വരെ തുടരും. എല്ലാ വർഷവും നടക്കുന്ന അഭ്യാസപ്രകടനത്തിൽ ഇന്ത്യൻ വ്യോമസേന പെങ്കടുക്കുന്നത് ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.