രാജ്യത്തി​െൻറ എല്ലാ പ്രദേശങ്ങളിലും സര്‍ക്കാര്‍ സേവനങ്ങള്‍ എത്തിക്കും –പ്രധാനമന്ത്രി 

മനാമ: രാജ്യത്തി​​െൻറ എല്ലാ പ്രദേശങ്ങളിലും സേവനങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ പൗര പ്രമുഖരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പ്രദേശങ്ങളുടെ പുരോഗതിയും വികസനവും ഉറപ്പാക്കുന്നതിന് മുന്തിയ പരിഗണന നല്‍കും. 
ജനങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാറിന്​ മുന്നില്‍ എത്തിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യ പങ്കാണ്​ വഹിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. മേഖലയിലെ വിവിധ രാഷ്​ട്രങ്ങള്‍ക്കിടയില്‍ ബന്ധം ശക്തിപ്പെടുത്തുകയും അതുവഴി സൗഹൃദം മെച്ചപ്പെടുത്തുകയും ചെയ്യും. ബഹ്​റൈ​​െൻറ ഇൗ സമീപനത്തിന്​ മറ്റുരാഷ്​ട്രങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന സമീപനം ഗുണപരമായ നേട്ടങ്ങള്‍ക്ക് കാരണമാകും. പരസ്പര സഹകരണം വഴി രാജ്യത്തിന്​ വിവിധ വെല്ലുവിളികള്‍ നേരിടാന്‍ സാധിക്കു​െമന്നും അദ്ദേഹം വിശദീകരിച്ചു. മേഖലയിലെയും അന്താരാഷ്​ട്രതലത്തിലെയും വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു. 
 

News Summary - bahrain ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.