മനാമ: പൊതു ബജറ്റിലെ വരുമാനവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥയിലേക്ക് അടുക്കുകയും അതിനൊപ്പം ബഹ്റൈൻ സാമ്പ ത്തിക പ്രകടനം പുരോഗതിയുടെ പാതയിലുമാണെന്ന് ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പറഞ ്ഞു. സന്ദർശനത്തിന് എത്തിയ അറബ് മോണിറ്ററി ഫണ്ട് (എ.എം.എഫ്) പ്രതിനിധികളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമഗ്ര വികസന ഫലങ്ങൾ രാജ്യത്തിെൻറ വളർച്ചയെയും സമൃദ്ധിയെയും പിന്തുണക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡയറക്ടർ ജനറൽ ആൻറ് ബോർഡ് ചെയർമാൻ ഡോ.അബ്ദുൽ റഹ്മാൻ അൽ ഹമീദിയുടെ നേതൃത്വത്തിലുള്ള സംഘാംഗങ്ങളാണ് സന്ദർശനം നടത്തിയത്. ധനകാര്യ മന്ത്രാലയവും ദേശീയ സാമ്പത്തിക രംഗവും തമ്മിലുള്ള ബന്ധം, എ.എം.എഫുമായുള്ള സഹകരണം, പൊതുവിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഉദ്ദേശിക്കുന്ന രീതിയിൽ സഹകരണം മുന്നോട്ടുപോകുന്നതിൽ അൽ ഹമിദി അഭിനന്ദനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.