മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പയെ ആദരിക്കുന്നു
മനാമ: ബഹ്റൈൻ മാർത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തിൽ, മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ നവാഭിഷിക്തനായ അടൂർ ഭദ്രാസനാധ്യക്ഷൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പയെ അനുമോദിക്കുന്നതിനായി മാർത്തോമ്മ കോംപ്ലക്സിൽ സമ്മേളനം സംഘടിപ്പിച്ചു.
ഇടവക ഗായക സംഘത്തിന്റെ ശ്രുതിമധുരമായ ഗാനാലാപനത്തോടെ യോഗം ആരംഭിച്ചു. ഇടവക വികാരി റവ. ബിജു ജോൺ അധ്യക്ഷത വഹിച്ചു.
ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവക വികാരി റവ. മാത്യു ചാക്കോ പ്രാരംഭ പ്രാർഥന നടത്തി. ഇടവക സെക്രട്ടറി സൺസി ചെറിയാൻ സ്വാഗതം പറഞ്ഞു.സഹ വികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി, വൈസ് പ്രസിഡന്റ് ചാക്കോ പി. മത്തായി എന്നിവർ ആശംസയർപ്പിച്ചു.
ബിജു കുഞ്ഞച്ചൻ (ഇടവക ട്രസ്റ്റി), ജോബി എം. ജോൺസൺ എന്നിവർ ചേർന്ന് മെമന്റോ നൽകി ആദരിച്ചു. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പയുടെ മറുപടി പ്രസംഗത്തിനു ശേഷം, അക്കൗണ്ടന്റ് ട്രസ്റ്റി ചാൾസ് വർഗീസ് നന്ദി അറിയിച്ചു. ജോയ്സ് ജിജി പുന്നൂസിന്റെ പ്രാർഥനയോടെ യോഗം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.