?????????????????? ?????????? ??????? ???????????????? ????????????

ബഹ്​റൈൻ-കൊച്ചി യാത്രക്കാർ വിമാനത്താവളത്തിൽ എത്തി

മനാമ: പ്രവാസികളെ നാട്ടിലേക്ക്​ തിരിച്ചുകൊണ്ടുപോകുന്ന വന്ദേ ഭാരത്​ ദൗത്യത്തിൽ ബഹ്​റൈനിൽനിന്ന്​ കൊച്ചിയിലേക്കുള്ള ആദ്യ വിമാനം പുറപ്പെടുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഉച്ചക്ക്​ 12 മണിയോടെ യാത്രക്കാരെല്ലാവരും ബഹ്​റൈൻ ഇൻറർനാഷണൽ വിമാനത്താവളത്തിൽ എത്തി.

ബോർഡിങ്​ പാസ്​ ലഭിച്ച​ എല്ലാവരും എമിഗ്രേഷൻ ഉൾപ്പെടെയുള്ള തുടർ നടപടികൾക്ക്​ കാത്തുനിൽക്കുകയാണ്​. സാമൂഹിക അകലം പാലിച്ചാണ്​ നടപടികൾ. തെർമൽ സ്​ക്രീനിങ്​ നടത്തിയാണ്​ യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നത്​. 

177 മുതിർന്നവരും അഞ്ച്​ കൈക്കുഞ്ഞുങ്ങളുമാണ്​ വൈകിട്ട്​ 4.30ന്​ കൊച്ചിയിലേക്ക്​ തിരിക്കുന്ന വിമാനത്തിൽ പുറപ്പെടുന്നത്​. 
 

Tags:    
News Summary - Bahrain -Kochi Flights Journey starts Soon -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.