ക്നാനായ ദേവാലയത്തിന്റെ 14മത് പെരുന്നാളിന് കൊടിയുയർത്തൽ ചടങ്ങ്

ബഹ്‌റൈൻ ക്നാനായ ദേവാലയത്തിന്റെ 14 ാമത് പെരുന്നാളിന് കൊടിയേറി

മനാമ: ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാൾ കൊടിയേറ്റ് ഒക്ടോബര്‍ 31ന് രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി ഫാദർ ജേക്കബ് ഫിലിപ്പ് നടയിൽ നിർവഹിച്ചു. ഇടവകയുടെ 14ാമത് വലിയ പെരുന്നാളും ഹാർവെസ്റ്റ് ഫെസ്റ്റിവലും നവംബർ 7ന് വെള്ളിയാഴ്ച കേരളാ കാത്തലിക്ക് അസ്സോസിയേഷന്‍ ആഡിറ്റോറിയത്തില്‍ വച്ച് നടത്തപെടുന്നതാണ്. രാവിലെ 8.30ന് വിശുദ്ധ കുർബാന, ആഘോഷമായ റാസ, ആശീർവാദം തുടർന്ന് നേർച്ച വിളമ്പും നടത്തപെടുന്നതാണ്. തുടര്‍ന്ന് 11.30 മുതല്‍ ഹാർവെസ്റ്റ് ഫെസ്റ്റിവലും ഉണ്ടായിരിക്കും എന്ന് ഇടവകയുടെ വികാരി റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയിൽ, ട്രെസ്റ്റീ ലിബിൻ മാത്യു, സെക്രട്ടറി സ്റ്റീഫൻ ജേക്കബ്‌ എന്നിവർ അറിയിച്ചു.

Tags:    
News Summary - Bahrain Knanaya Church's 14th Eid al-Fitr flag hoisted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.