പി.എച്ച്. അബ്ദുള്ള മാസ്റ്റർ
മനാമ: കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡന്റും ഉജ്ജ്വല വാഗ്മിയുമായിരുന്ന മുസ്ലിം ലീഗ് നേതാവ് പി.എച്ച്. അബ്ദുള്ള മാസ്റ്ററുടെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
മാപ്പിളകലയുടെ അനന്ത സാധ്യതകളെ ന്യൂനപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നതിൽ അബ്ദുള്ള മാസ്റ്റർ വഹിച്ച പങ്കാളിത്തം എന്നും സ്മരിക്കപ്പെടെണ്ടതാണ്. മാസ്റ്ററുടെ വിയോഗത്തിൽ പ്രസ്ഥാനത്തിനും കുടുംബത്തിനും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായി കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസൽ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ അഭിപ്രായപ്പെട്ടു.
പരേതനുവേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും അനുശോചന യോഗവും ബുധനാഴ്ച രാത്രി എട്ടിന് മനാമ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.