???????????? ??.???.???.??? ???????????????? ??????????? ?????????????? ????????? ???????? ????????? ??????????????????

ബ​ഹ്‌​റൈ​ന്‍ കെ.​എം.​സി.​സി മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്

മ​നാ​മ: ബ​ഹ്‌​റൈ​ന്‍ കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ‘കൊ​റോ​ണ​ക്കാ​ല​വും അ​തി​ജീ​വ​ന​വും’​എ​ന്ന വി​ഷ​യ​ത്തി​ല്‍ ഓ​ണ്‍ലൈ​ന്‍ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. റാ​ഷി​ദ് ഗ​സ്സാ​ലി ക്ലാ​സി​ന്​ നേ​തൃ​ത്വം ന​ൽ​കി. ബ​ഹ്‌​റൈ​നി​ലെ കെ.​എം.​സി.​സി പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് മാ​ന​സി​ക ക​രു​ത്തേ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 600 ഓ​ളം സം​സ്ഥാ​ന കൗ​ണ്‍സി​ല​ര്‍മാ​ര്‍ക്കാ​യാ​ണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളെ​യും വി​ഷ​മ​ത​ക​ളെ​യും മ​റി​ക​ട​ക്കാ​ന്‍ വേ​ണ്ട​ത് ശു​ഭാ​പ്​​തി വി​ശ്വാ​സ​മാ​ണെ​ന്നും ശു​ഭ​പ്ര​തീ​ക്ഷ​യാ​ണ് കൊ​റേ​ണ​ക്കാ​ല​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ ജീ​വി​ത​യാ​ത്ര ന​ട​ത്തു​ന്ന​വ​ര്‍ക്കേ വി​ജ​യം സു​നി​ശ്ചി​ത​മാ​വു​ക​യു​ള്ളൂ. കൃ​ത്യ​മാ​യ ല​ക്ഷ്യ​വും അ​നു​യോ​ജ്യ​മാ​യ മേ​ഖ​ല​യും ക​ണ്ടെ​ത്തി​യാ​യി​രി​ക്ക​ണം പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​ത്. കൂ​ടു​ത​ല്‍ വ​ര്‍ഷം പ്ര​വാ​സ​ലോ​ക​ത്ത് ജീ​വി​ക്കു​ന്ന​തി​ന് പ​ക​രം ഓ​രോ​രു​ത്ത​രും അ​വ​രു​ടെ മേ​ഖ​ല ക​ണ്ടെ​ത്തി പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ള ജീ​വി​ത ല​ക്ഷ്യം നേ​ടാ​ന്‍ ക​ഴി​യും. സ​മ്പാ​ദ്യ​ത്തെ കു​റി​ച്ചും ചെ​ല​വി​നെ കു​റി​ച്ചും വ്യ​ക്ത​മാ​യ ബ​ജ​റ്റ് ത​യ്യാ​റാ​ക്ക​ണം. 
ധൂ​ര്‍ത്തും അ​നാ​വ​ശ്യ ചെ​ല​വും ആ​ഡം​ബ​ര​വും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - bahrain-kmcc-motivation class-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.