കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ ഭാരവാഹികള്‍

ബഹ്റൈൻ കെ.സി.ഇ.സിക്ക് പുതിയ നേത്യത്വം

മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ 2026-27 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്‍റ് അനീഷ് സാമുവേൽ ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിന്‌ ആക്റ്റിഗ് സെക്രട്ടറി എബിന്‍ മാത്യൂ ഉമ്മന്‍ സ്വാഗതം പറഞ്ഞു. വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ബഹ്റൈൻ സെൻറ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ദേവാലയ വികാരി റവ. സ്ലീബാ പോൾ കോർഎപ്പിസ്കോപ്പ പുതിയ പ്രസിഡന്‍റായും സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രല്‍ അംഗം റിച്ചി മാത്യൂ ജോഷ്വാ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറാർ ജെറിൻ രാജ് സാം യോഗത്തിന് നന്ദി അർപ്പിച്ചു.

Tags:    
News Summary - Bahrain KCEC gets new leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.