ബഹ്റൈൻ-കണ്ണൂർ സർവീസ് തുടങ്ങാൻ എയർ ഇന്ത്യ ആലോചന

മനാമ: കണ്ണൂർ വിമാനത്താവളത്തിലേക്ക് അടുത്ത മാസം വിവിധ രാജ്യങ്ങളിൽ നിന്ന് വിമാന സർവീസുകൾ തുടങ്ങാൻ ഒരുങ്ങുേമ്പാൾ ബഹ്റൈനിൽ നിന്ന് സർവീസുകൾ ആരംഭിക്കാനുള്ള പദ്ധതിമായി എയർഇന്ത്യ അധികൃതർ. നിലവിൽ കോഴിക്കോടേക്ക് എല്ലാദിവസവും ഉച്ചക്ക് 1.20 ന് സർവീസ് നടത്തുന്നുണ്ട്. എന്നാൽ ഇത് വെട്ടിക്കുറച്ചു ക്കൊണ്ട് കണ്ണൂരിലേക്ക് കൂടി പുതിയ സർവീസുകൾ നടത്താനാണ് ഒരുക്കം. നിലവിൽ കോഴിക്കോടും കണ്ണൂരും പ്രതിദിനം പ്രത്യേകം സർവീസ് നടത്തിയാൽ ആവശ്യത്തിന് യാത്രക്കാരെ കിട്ടില്ല എന്നാണ് എയർഇന്ത്യ അധികൃതർ പറയുന്നത്.

അതിനാൽ കോഴിക്കോടേക്കും കണ്ണൂരിലേക്കും ആഴ്ചയിൽ നാല്, മൂന്ന് സർവീസ് എന്ന രീതിയിൽ ഷെഡ്യൂൾ തയ്യാറാക്കാനാണ് ആലോചന നടക്കുന്നത് എന്നറിയുന്നു. ബഹ്റൈനിൽ നിന്ന് ആദ്യഘട്ടത്തിൽ തെന്ന കണ്ണൂരിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാത്തതിനെതിരെ കണ്ണൂർ ജില്ലക്കാരായ പ്രവാസികളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ കണ്ണൂരിലേക്ക് വിമാന സർവീസ് തുടങ്ങുേമ്പാൾ കോഴിക്കോടേക്കുള്ള സർവീസുകൾ വെട്ടിക്കുറക്കുന്നത് കോഴിക്കോടുകാരായ യാത്രക്കാർക്കും ബുദ്ധിമുട്ടായേക്കും.

Tags:    
News Summary - Bahrain-Kannur Air India Service -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.