മനാമ: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും മികച്ച മൊബൈൽ നെറ്റ്വർക്ക് ബഹ്റൈനിലെന്ന് റിപ്പോർട്ട്. സ്വതന്ത്ര അനലിറ്റിക്സ് കമ്പനിയായ ഓപൺ സിഗ്നലിന്റെ റിപ്പോർട്ട് പ്രകാരം മൊബൈൽ നെറ്റ്വർക്ക് ഗുണനിലവാരത്തിനുള്ള ആഗോള മാനദണ്ഡമായ ഗ്ലോബൽ നെറ്റ്വർക്ക് എക്സലൻസ് സൂചികയിലാണ് ബഹ്റൈൻ ഒന്നാം സ്ഥാനത്തെത്തിയത്.
ഡിജിറ്റൽ സംവിധാനങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം. കൂടാതെ ടെലികമ്യൂണിക്കേഷൻ രംഗത്ത് രാജ്യം ഉന്നതങ്ങളിലാണെന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നു. മികച്ച 4 ജി, 5 ജി ലഭ്യത, വേഗത്തിലുള്ള ഡൗൺലോഡ്, വിശ്വസനീയമായ നെറ്റ്വർക്ക് നിലവാരം എന്നിവക്കാണ് ബഹ്റൈൻ അംഗീകാരം നേടിയത്. ബഹ്റൈനിലെ ടെലികോം ഉപഭോക്താക്കൾക്ക് ലോകോത്തര സേവനങ്ങൾ നൽകാൻ നൂതന സംവിധാനങ്ങളൊരുക്കുന്നതിൽ ടി.ആർ.എ അക്ഷീണം പ്രയ്തനിച്ചിട്ടുണ്ട്. എന്നാൽ ഭരണാധികാരികളായ ഹമദ് രാജാവിന്റെയും കിരീടാവകാശിയുടെയും ദർശനവും പിന്തുണയുമില്ലായിരുന്നെങ്കിൽ ഈ വിജയം സാധ്യമാകുമായിരുന്നില്ലെന്ന് ടി.ആർ.എ പറഞ്ഞു. പട്ടികയിൽ രണ്ടാം സ്ഥാനവും കുവൈത്തിനാണ്. ഒമാൻ, യു.എ.ഇ എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനത്ത് തുടരുന്നു. അതിനു പിന്നാലെയാണ് ഖത്തറിന്റെയും സൗദിയുടെയും സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.