മനാമ: കോവിഡ് പ്രതിരോധത്തിന് ബഹ്റൈൻ ഒരുക്കിയ വളൻറിയർ സേന പ്രതിസന്ധിഘട്ടത്തിലെ കൂട്ടായ്മയുടെ മികച്ച ഉദാഹരണമായി. സ്വദേശികൾ മാത്രമല്ല, മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും ഏറെ ആവേശത്തോടെയാണ് വളൻറിയർമാരാകാൻ മുന്നോട്ട് വന്നത്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാൻ എല്ലാവർക്കും അവസരമൊരുക്കുന്നതിനാണ് ഇൗ ആശയം മുന്നോട്ട് വെച്ചത്. കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ ടാസ്ക് ഫോഴ്സ് ആണ് ഇൗ ഉദ്യമത്തിന് പിന്നിൽ. ഏവരെയും അമ്പരിപ്പിച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. ഇതിനകം 30,000ലേറെ പേർ അപേക്ഷ നൽകി. ഇതിൽ ഒേട്ടറെ മലയാളികളുമുണ്ട്.
അഡ്മിനിസ്ട്രേഷൻ, ഫീൽഡ് വർക്ക്, ലോജിസ്റ്റിക്കൽ സപ്പോർട്ട്, ഹെൽത് സർവിസ്, കോൾ സെൻറർ തുടങ്ങിയ രംഗങ്ങളിലാണ് വളൻറിയർമാരാകാൻ അവസരം. ആദ്യ ഘട്ടത്തിൽ ഫീൽഡ് വർക്ക്, ഹെൽത് സർവിസ് എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിച്ച മെഡിക്കൽ പശ്ചാത്തലമുള്ളവരെയാണ് തിരഞ്ഞെടുത്തത്.
5000ഒാളം പേരെ ഇതിനകം നിയോഗിച്ചുകഴിഞ്ഞു. http://volunteer.gov.bh/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. ആവശ്യമനുസരിച്ച് അധികൃതർ അപേക്ഷകരെ ബന്ധപ്പെടുകയാണ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.