മനാമ: രാജ്യ നിര്‍മാണത്തിലും അഖണ്ഡത നിലനിര്‍ത്തുന്നതിലും മാധ്യമങ്ങളൂടെ പങ്ക് ഈടുറ്റതാണെന്ന് പാര്‍ലമെൻറ് അധ്യക്ഷന്‍ അഹ്മദ് ബിന്‍ ഇബ്രാഹിം റാഷിദ് അല്‍മുല്ല വ്യക്തമാക്കി. ബഹ്റൈന്‍ മാധ്യമ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യം ഇന്ന് കൈവരിച്ച നേട്ടത്തിെൻറ കാരണം സ്വതന്ത്രമായ പത്ര പ്രവര്‍ത്തനത്തിെൻറ ഇടപെടല്‍ കാരണമാണ്. സംശയ രഹിതവും സത്യസന്ധവുമായ പത്ര പ്രവര്‍ത്തന പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. മേഖലയില്‍ തന്നെ മാതൃകാപരമായ മാധ്യമ രീതി ആവിഷ്ഷരിക്കാന് രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്നത് അഭിമാനകരമാണ് പ്രതിസന്ധികളും പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് മാധ്യമങ്ങള്‍ മുന്നോട്ടുവെച്ചത്.
രാജ്യത്തോടും ജനതയോടും ഭരണാധികാരികളോടും കൂറും ബഹുമാനവുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്നും അഭിമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമ പ്രവര്‍ത്തനത്തിന് സ്വതന്ത്രമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്ക് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളില്‍ ജനാധിപത്യ ബോധവൂം മനുഷ്യാവകാശ അവബോധവൂം വിവിധ വിഷയങ്ങളിലുള്ള കാഴ്ച്ചപ്പാടുകളും രൂപപ്പെടുത്തുവാന്‍ മാധ്യമ പ്രവര്‍ത്തനം വഴി സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.