ബഹ്റൈന് കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ കൈവരും- ചേംബര്‍ ഓഫ് കൊമേഴ്സ് 

മനാമ: ബഹ്റൈന്‍ ചരിത്രത്തിലെ ഏറ്റവും എണ്ണ ശേഖരം കണ്ടത്തെിയത് സാമ്പത്തിക പുരോഗതിക്കും നിക്ഷേപ സംരംഭകരെ ആകര്‍ഷിക്കുന്നതിനും വഴിയൊരുക്കുമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ് ആൻറ്​  ഇന്‍ഡസ്ട്രി വ്യക്തമാക്കി.  എണ്ണ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന  ചേംബര്‍ യോഗത്തിലാണ് രാജ്യത്തിന് എല്ലാ മേഖലയിലും കരുത്ത് പകരുന്ന ഒന്നാണ് പുതിയ ക​െണ്ടത്തലെന്ന് വിലയിരുത്തിയത്. ചേംബര്‍ ചെയര്‍മാന്‍ അമീര്‍ അബ്​ദുല്ല നാസി​​​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എണ്ണ കണ്ടത്തലി​​​െൻറ വിശദാംശങ്ങള്‍ മന്ത്രി വെളിപ്പെടുത്തി.

ഇത്തരമൊരു നേട്ടം രാജ്യത്തിന് ഏറെ അഭിമാനകരവും സാമ്പത്തിക രംഗത്ത് ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നതുമാണെന്ന് സമീര്‍ നാസ് പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ  ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ്  ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, എണ്ണ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ ഖലീഫ എന്നിവര്‍ക്ക് അദ്ദേഹം ചേംബറി​​​െൻറ പ്രത്യേക ആശംസകള്‍ അറിയിച്ചു. 

Tags:    
News Summary - bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.