ബഹ്​റൈൻ ബേയിലെ ഫെസ്​റ്റിവല്‍ സിറ്റിയിലേക്ക്​ ജനമൊഴുകുന്നു

മനാമ: ഷോപ്പ് ബഹ്‌റൈന്‍ ഫെസ്​റ്റിവലി​​​െൻറ നാലാം സീസണിൽ ഉജ്ജ്വല ജനപങ്കാളിത്തം. ഫെസ്​റ്റിവലിൽ വിവിധ മാളുകൾ, റസ്​റ്റോറൻറുകൾ എന്നിവ അണിനിരന്നുകൊണ്ട്​ ഉപഭോക്താക്കൾക്ക്​ ആകർഷകമായ സമ്മാനങ്ങൾ ഫെസ്​റ്റിവലി​​​െൻറ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്​. 30 ദിവസത്തെ ഷോപ്പിംങ്​ ആഘോഷത്തോട്​ അന​ുബന്​ധിച്ച്​ മികച്ച സമ്മാനങ്ങളാണ്​ പല സ്ഥാപനങ്ങളും ഒരുക്കിയിരിക്കുന്നത്​. അതിനിടെ ബഹ്​റൈൻ ബേയിലെ ഫെസ്​റ്റിവല്‍ സിറ്റിയില്‍ ഒരാഴ്ചക്കിടെ 21000ത്തിലേറെ പേര്‍ സന്ദര്‍ശിച്ചതായും അറിയിപ്പിൽ പറയുന്നു. ഷോപ്പിംഗ് ഫെസ്​റ്റിവൽ തുടങ്ങി ദിനങ്ങൾക്കുള്ളിൽതന്നെ വൻ ജനത്തിരക്ക്​  ഉണ്ടായത് ആഹ്ലാദകരമാണെന്ന്​ ബഹ്‌റൈന്‍ ടൂറിസം ആൻറ്​ എക്‌സിബിഷന്‍ അതോറിറ്റി സി.ഇ.ഒ ശൈഖ് ഖാലിദ് ബിന്‍ ഹുമൂദ് അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങൾക്കെല്ലാം ഒരുമിച്ച്​ സന്തോഷിക്കാനുള്ള നിരവധി മുഹൂർത്തങ്ങളാണ്​ ഫെസ്​റ്റിവൽ സിറ്റിയിൽ ഒരുക്കിയിരിക്കുന്നത്​.  രാജ്യത്തെ ടൂറിസം വികസനത്തിനുള്ള മുഖ്യ കേന്ദ്രമായാണ് ഫെസ്​റ്റിവല്‍ സിറ്റി രൂപകല്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെസ്​റ്റിവല്‍ സിറ്റി പോയ വാരത്തിൽ വ്യവസായ- വാണിജ്യ-ടൂറിസം മന്ത്രി സായിദ് റാഷിദ് അല്‍ സയാനിയാണ് ഉദ്ഘാടനം ചെയ്​തത്​. രുചിയാത്രകൾ, കാർണ്ണിവൽ, ലൈവ് ഷോ, സമ്മാന വിതരണ മത്​സരങ്ങൾ, അഭ്യാസങ്ങൾ, വിനോദ പ്രദര്‍ശനങ്ങള്‍ എന്നിവ ഫെസ്​റ്റിവൽ സിറ്റിയുടെ പ്രത്യേകതകളാണ്​. സാധാരണ ദിവസങ്ങളിൽ വൈകിട്ട് നാലു മുതല്‍ 10 വരെയും വാരാന്ത്യങ്ങളില്‍ വൈകിട്ട് നാലു മുതല്‍ 11 വരെയും ഫെസ്​റ്റിവല്‍ സിറ്റിയിലേക്ക്​ പ്രവേശനമുണ്ടാകും. 

Tags:    
News Summary - bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.