മനാമ: ഗസ്സയിലെ ദുരിതങ്ങളും ക്രൂരതകളും ധൈര്യപൂർവം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതായി ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി. അറബ് ഉച്ചകോടി സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ ബഹ്റൈന് സാധിച്ചത് അഭിമാനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ വിവരങ്ങൾ നൽകി സമ്മേളനത്തെ യഥോചിതം ലോകസമക്ഷം അവതരിപ്പിച്ച മാധ്യമപ്രവർത്തകർക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.