‘ബഹ്​റൈൻ ഫസ്​റ്റ്’ ആഘോഷത്തിൽ ഹമദ്​ രാജാവ്​ പ​െങ്കടുത്തു​ 

മനാമ: വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച 11 ാമത്​ ‘ബഹ്​റൈൻ ഫസ്​റ്റ്’ ആഘോഷത്തിൽ രാജാവ് ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ കഴിഞ്ഞ ദിവസം പ​െങ്കടുത്ത്​ മുഖ്യപ്രഭാഷണം നടത്തി.നാഷണൽ സ്​റ്റേഡിയത്തിലാണ്​ പരിപാടി നടന്നത്​. വിദ്യാഭ്യാസ മന്ത്രി മജീദ് അൽ നുവൈമി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ചടങ്ങിനെത്തിയ രാജാവിനെ സ്വീകരിച്ചു.  വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികള​ും ചടങ്ങിന്​ നിറമേകി. രാജ്യത്തി​​​െൻറ ഉണർവിനായി അധ്യാപകർ ചെയ്യുന്ന സേവനങ്ങളെയും വിദ്യാഭ്യാസ മന്ത്രാലയത്തി​​​െൻറ പ്രവർത്തനങ്ങളെയും ഹമദ്​ രാജാവ്​ ത​​​െൻറ പ്രസംഗത്തിൽ അഭിനന്ദിച്ചു. 

Tags:    
News Summary - bahrain fest-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.