മനാമ: മലപ്പുറം പാർലമെൻറ് ഉപതെരഞ്ഞെടുപ്പിൽ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കേണ്ടത് ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യമാണെന്ന് പശ്ചിമബംഗാൾ എം.പിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലിം പറഞ്ഞു.
പാർലമെൻറ് ഉപസമിതിയുടെ ബഹ്റൈൻ സന്ദർശനത്തിെൻറ ഭാഗമായി ഇവിടെയെത്തിയ അദ്ദേഹം ‘പ്രതിഭ’ സംഘടിപ്പിച്ച മലപ്പുറം പാർലമെൻറ് പ്രവാസി കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു.ഇ. അഹമ്മദ് എം.പിയോട് കേന്ദ്ര സർക്കാർ കാട്ടിയ അനാദരവ് എല്ലാവർക്കും അറിയാം. യു.ഡി.എഫിനും മുസ്ലിം ലീഗിനും ബി.ജെ.പി-സംഘ്പരിവാർ ശക്തികൾ ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കാൻ കഴിയില്ല.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയുടെ ഹിന്ദുത്വ മുഖം കൂടുതൽ വികൃതമായി. അംഗസംഖ്യ കുറവാണെങ്കിലും പാർലമെൻറിനകത്തും പുറത്തും സംഘ്പരിവാറിനെതിരെ പ്രതിരോധം തീർക്കുന്നത് സി.പി.എമ്മാണ്. ഹിന്ദുത്വം എന്നത് ഒരു വലിയ പദ്ധതിയായി ബി.ജെ.പി ഏറ്റെടുത്തിരിക്കുകയാണ്. ഹിന്ദുത്വവും ആഗോളീകരണവും ചേർന്ന രാഷ്ട്രീയ പദ്ധതിയാണ് കേന്ദ്ര സർക്കാറും ബി.ജെ.പിയും നടപ്പാക്കാൻ ശ്രമിക്കുന്നത്. യു.പിയിൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള അജണ്ടയല്ല വിജയിച്ച ശേഷം നടപ്പിലാക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് യോഗി ആദിത്യനാഥ് ചിത്രത്തിൽ തന്നെ ഇല്ലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വെളിച്ചത്തുവന്നു.ഒാേരാ സ്ഥലത്തും തരംതരം പോലെ അജണ്ടകൾ ഉയർത്തുകയാണ് സംഘ്പരിവാർ.
കേരളം, ഗോവ, മിസോറാം, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലൊന്നും പശു ‘ഗോമാതാവ്’ അല്ല. എന്നാൽ, വടക്കേ ഇന്ത്യയിൽ അത് ഗോമാതാവാണ്. പല സ്ഥലത്തും പല സ്വരത്തിൽ സംസാരിക്കുകയും അതുവഴി ശക്തിയാർജിക്കുേമ്പാൾ യഥാർഥ മുഖവുമായി രംഗത്ത് വരികയും ചെയ്യുകയാണ് സംഘ്പരിവാർ ശക്തികൾ. എല്ലാ ചർച്ചകളും ദേശീയതയുമായി ബന്ധപ്പെടുത്തുവാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയുമാണ് സംഘ്പരിവാർ ശത്രുക്കളായി കാണുന്നത്. അതിനാൽ മലപ്പുറത്തെ ഇടതുപക്ഷ മുന്നേറ്റം ദേശീയ രാഷ്ട്രീയത്തിലും അനുരണനങ്ങൾ സൃഷ്ടിക്കുമെന്നും മുഹമ്മദ് സലിം ചൂണ്ടിക്കാട്ടി.‘പ്രതിഭ’ ഒാഫിസിൽ നടന്ന കൺവെൻഷനിൽ പി.ടി. നാരായണൻ അധ്യക്ഷനായിരുന്നു. സി.വി. നാരായണൻ, ശ്രീജിത്ത്, എ.വി. അശോകൻ, ഡി. സലീം, കെ. സതീന്ദ്രൻ, ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. മൊയ്തീൻ പൊന്നാനി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.