??^???????? ??????? ??.????????? ??????? ????? ??? ?????? ??????????? ?????????? ??????? ??????? ?????? ??. ???? ???????????? ????????

പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തും –മന്ത്രി

മനാമ: പുനരുപയോഗ ഊർജ സ്രോതസുകൾ കൂടുതലായി ഉപയോഗിക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് ജല^-വൈദ്യുതി മന്ത്രി ഡോ.അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ വ്യക്തമാക്കി. 
കഴിഞ്ഞ ദിവസം ‘കാസ്പിയന്‍ റിനീവബ്ള്‍ എനര്‍ജി കമ്പനി’ മേധാവി ഡോ. റൂപ് സൈഹാനിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യേതര ഊർജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ അന്താരാഷ്ട്ര തലത്തിലുള്ള പരീക്ഷണങ്ങളും സാങ്കേതിക വിദ്യകളും ഏറെ പുരോഗമിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. 
സൗരോര്‍ജ വൈദ്യുത പദ്ധതിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചിട്ടുണ്ട്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘കാസ്പിയന്‍ കമ്പനി’യുടെ പ്രവര്‍ത്തനം ബഹ്‌റൈനിലേക്ക് വ്യാപിപ്പിക്കുന്നതിന് താല്‍പര്യമുള്ളതായി റൂപ് വ്യക്തമാക്കി. 
പരമ്പരാഗത ഊർജ സ്രോതസ്സുകളെ അമിതമായി അവലംബിക്കാതിരിക്കുന്നത് കൂടുതൽ പ്രകൃതി സൗഹാർദ പരമായ നടപടിയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
News Summary - bahrain electricity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.